യാമിനി ജേക്കബ് |
ഡിസംബറിന്റെ കയ്യൊപ്പുള്ള
മണം, മഞ്ഞ്,
ചുവന്നു തുടുത്ത ചാമ്പക്കകള്‍.
ഡിസംബറിന്റെ മണം,
മഞ്ഞിന്റെതെന്നു പ്രണയിക്കുന്നവള്‍ -
രക്ത ദാഹിയായ യക്ഷി കുടി കൊള്ളുന്ന
പാല പൂത്തതെന്നു
പരിത്യക്തനായ കാമുകന്‍.
ചാംബക്കകളോട് ഒരിക്കലും
കൌതുകം കെടാത്ത ഒരു കുട്ടി-
ചാമ്പക്കകള്‍,
തല്ലിക്കൊഴിക്കാന്‍ മടിയുമായി
മരച്ചോട്ടില്‍.
തല്ലിക്കൊഴിച്ചു നേടുന്നതൊക്കെയും
കൃത്യം കൈക്കുള്ളില്‍ ഒതുങ്ങുമെന്ന്
എന്താണ് ഉറപ്പ്?
ഓരോ ചാമ്പ മര ചോടും
ഓരോ ശവ പറമ്പാണ്-
കൈക്കുള്ളില്‍ ഒതുങ്ങുന്നതിലും ഏറെ
നിലത്തു വീണു,
ചിതറി നഷ്ടപ്പെടുന്ന ചാമ്പക്കകള്‍.
കാലത്തോടൊപ്പം മായ്ക്കപ്പെടുന്നവ.
അത് കൊണ്ട്,
കണ്ടു കൊണ്ടിരിക്കാന്‍.......
ചിലപ്പോള്‍
ദൂരെ ദൂരെ ടെറസ്സില്‍ നിന്ന്,
മറ്റു ചിലപ്പോള്‍,വളരെ അടുത്ത്
മരച്ചോട്ടില്‍ നിന്ന്-
ഏതെങ്കിലും കൊമ്പുകളില്‍
മൂത്ത് പഴുക്കാന്‍ ..........
ആ ചാംബക്കകളെ
ഞാന്‍ വെറുതെ വിടുന്നു.
എന്നിലേക്ക് എത്തി ചേരേണ്ടുന്നവക്ക്
വഴി തെറ്റില്ല എന്നാണ് ആത്മ വിശ്വാസം.
NB:-ഒരിക്കലും തുറന്നു പറയാനിടയില്ലാത്ത ചില പ്രണയങ്ങളെ കുറിച്ച്
1 comment:
നല്ല കവിത . അക്ഷരങ്ങള്‍ തെറ്റിയിട്ടുണ്ട് . ആര്‍ക്കും പറ്റുന്ന തെറ്റ് . നല്ല ബിംബങ്ങള്‍ , പ്രണയം അങ്ങനെയണല്ലേ
Post a Comment