ഡോ.ടി.എന്‍.സീമ |
എനിക്കൊരു മകളാണുള്ളത്...
സുര്യന്റെ തേജസ്സും
ചന്ദ്രന്റെ സൌമ്യതയും ആവാഹിച്ചു
ഞാൻ ജന്മം കൊടുത്ത
നമ്മുടെ മകൾ...
എനിക്കേറെ ചെയ്യാനുണ്ട് ....
ഈ ലോകത്ത് ജീവിക്കാൻ
അവളെ തയ്യാറാക്കണം ...
സ്നേഹത്തിലും സംരക്ഷണത്തിലും
ഒളിച്ചിരിക്കുന്ന ആധിപത്യത്തെക്കുറിച്ച് ...
സൌഹൃദത്തിന്റെ കടന്നാക്ക്രമണങ്ങളെക്കുറിച്ച് ..
പരിഗണനയെന്ന പൊള്ളത്തരത്തെക്കുറിച്ച് ...
മുന്നറിയിപ്പു നൽകണം...
എനിക്കവളെ പഠിപ്പിക്കണം
ധൂർത്തടിക്കപ്പെട്ട സ്നേഹത്തെയോർത്ത്
കണ്ണീരൊഴുക്കരുതെന്ന്..
സ്നേഹത്തിന്റെ നാനാർഥങ്ങൾക്കിടയിൽ
സ്വന്തം സ്നേഹത്തെ തിരിച്ചറിയണമെന്ന്...
എനിക്കൊരു മകളാണുള്ളത്,
അവൾ,
അരുതായ്മകളുടെ വേലിക്കെട്ടിൽ
പിടയേണ്ടവളല്ല......,
നെടുവീർപ്പിൽ അഭയം തേടേണ്ടവളല്ല.,
അവൾ,
അപമാനത്തിന്റെ തീക്കുണ്ഡത്തിൽ ..
നിന്നും ഉയർത്തെഴുന്നേൽക്കുന്നവൾ ..
കണ്ണിൽ സമര ജ്വാലയുമായി ..
ആയുധമേന്തുന്നവൾ ..
ഉയർന്ന ശിരസ്സുമായ് ചക്രവാളത്തിലേക്ക്
നോക്കുന്നവൾ... എന്റെ മകൾ .
എനിക്കേറെ ചെയ്യാനുണ്ട്. ...
എല്ലാ കണ്ണീരിനുമുപ്പാണെന്ന് ,
അവളോടു പറയണം...
ചുവന്ന പ്രഭാതങ്ങളെ വരവേൽക്കാൻ ..
അവളെ ശീലിപ്പിക്കണം ...
നിരന്തരമായ പോരാട്ടത്തിന്
അവളെ സജ്ജയാക്കണം ...
എനിക്കൊരു മകളാണുള്ളത് ,
ഇത് ഞാനവൾക്കെഴുതും വിൽപ്പത്രം ...
എനിക്കുള്ളതെല്ലാം അവൾക്ക്
ഈ മുഴുവൻ ഭൂമിയും ..
ആകാശവും ...
വായുവും ...
മണ്ണും .....
സ്വപ്നങ്ങളും .....
9 comments:
makal vil patrathil vellam cherkkaathe valarumennu namukkorumichu swapnam kaanaam...!?
While you talk against all the dictatorships, hegemony and evil powers over your daughter it seems that you are going to apply another power in disguise as 'mother's love' over her!
njanum ingane chinthikkarundu ente makkaleppatti:)
nannayirikkunnu:)
ഞങ്ങള്‍ക്കും ഒരു മകളാണ് സീമാ ജി
എനിക്കും ഒരു മകളാണുള്ളത്...ഞാൻ..പേറ്റു നോവറിഞ്ഞ് ഉയിരിട്ടതല്ല...മറ്റുള്ളവർ പ്രസവിച്ചത്(ഒരോന്നും)... എനിക്കും ഒരു മകളാണുള്ളത്...അവളെന്റെ ഭാര്യ..അമ്പിളീ...“ആരഭി” ബ്ലോഗ് നോക്കുമല്ലോ....ചന്തുനായർ
അത്ഭുതം, ഈ കവിതയില്‍ സൂക്ഷ്മ രാഷ്ട്രീയം ഉണ്ട്. സാധാരണ രാഷ്ട്രീയ നേതാക്കള്‍ എഴുതുന്ന കവിതകളില്‍ അതു പതിവില്ല. നന്ദി സീമ.
ഇന്ന് വരെയുള്ള പ്രഭാതങ്ങള്‍ക്ക് ചോരചുവപ്പ് നഷ്ട്ടപ്പെട്ടിരിക്കുന്നു...
പെണ്-പൊന്‍ മക്കള്‍ക്ക് ജന്മം കൊടുത്ത അമ്മമാരുടെ ആത്മഗതം;ഈ വരികളിലൂടെ ഒരു പാട് അമ്മമാര്‍ സംസാരിക്കുന്നു ;.............
വളരെ ഇഷ്ടപ്പെട്ടു.
Post a Comment