എം.ആര്‍ .വിബിന്‍ |
ഐറണിയെന്ന്
ഒറ്റവാക്കില്‍
പറയാനാകില്ലിതിനെ .
അവളുടെ ആദ്യ രാത്രി.
11 മണി .
മണിയറ.
അതേ രാത്രി.
അതേ സമയം.
തങ്കമണി റോഡ് .
വെളുത്ത വിരിപ്പില്‍
അവളുടെ O+ve.
കറുത്ത റോഡില്‍
എന്റെ B+ve.
അവളുടെതിനെ
ആക്സിഡന്റ്
എന്ന് വിളിക്കാനാകുമോ?
എന്റേത്
അത് തന്നെയാണ്.
അവള്‍ക്
തുന്നലുകള്‍ വേണ്ടാത്ത
മുറിവ്.
അതിലൂടെ
ഇനി വസന്തം വരും.
എനിക്കഞ്ചു തുന്നലിന്റെ
മുറിവ്.
ഇതിലൂടെ
ബില്ലും കടവും വരും.
കൊതുകില്ലാതിരുന്നിട്ടും
വലയിട്ട ബെഡ്ഡില്‍
അവര്‍ ബോംബെ സിനിമയിലെ
പാട്ട് സീനായി
ഹമ്മ... ഹമ്മ..!!
കൊതുകുണ്ടായിരുന്നിട്ടും
വലയില്ലാത്ത
ജനറല്‍ വാര്‍ഡില്‍
എനിക്കരികിലെ കട്ടിലിലൊരുവന്‍
അമ്മേ... അമ്മേ ...!!
അവള്‍ ഇപ്പോഴേ
മുഴുവനായും
ചാര്‍ജ് ആയിട്ടുണ്ടാകും.
എനിക്ക്
നാളെ
ഡിസ് ചാര്‍ജ് ആകണം.
14 comments:
ഈ സമാഹാരത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിത
നിന്റെയാടാ
അവള്‍ക്
തുന്നലുകള്‍ വേണ്ടാത്ത
മുറിവ്.
അതിലൂടെ
ഇനി വസന്തം വരും.
എനിക്കഞ്ചു തുന്നലിന്റെ
മുറിവ്.
ഇതിലൂടെ
ബില്ലും കടവും വരും.
വേറിട്ട ആര്‍ജവമുള്ള എഴുത്ത്
ഉമ്മ.................
ഐറണിയെന്ന് തന്നെ പറയും ഞാന്‍
ഈ സീ സോയെ നീ ക്യാമറ കൊണ്ടുള്ള കലയാക്കി
നല്ല കവിത, വിബിന്‍ :)
വേറിട്ട കവിത
eruvum puliyumulla kavitha...athma kavitha...!!!
അതെ, വ്യത്യസ്തമായ ചിന്ത - കവിത.
നല്ല കവിത.
ഒരുപാട് ഇഷ്ട്ടമായി.
അവള്‍ ഇപ്പോഴേ
മുഴുവനായും
ചാര്‍ജ് ആയിട്ടുണ്ടാകും.
Super da
ഇതിലും ലളിതമായ് ഞാനെങ്ങനെ ഇതിനെ വായിക്കും....?
seed... sawed!!!
എടാ
ഗംഭീരം
g d one.
:)
അവള്‍ക്
തുന്നലുകള്‍ വേണ്ടാത്ത
മുറിവ്.
അതിലൂടെ
ഇനി വസന്തം വരും.
എനിക്കഞ്ചു തുന്നലിന്റെ
മുറിവ്.
ഇതിലൂടെ
ബില്ലും കടവും വരും.
എഴുത്തിലെ വിപ്ലവം ..
awesome......
Post a Comment