യൂദാസ്

മേരി ലില്ലി 
യൂദാസ്, 
അത്‌ നിന്‍റെ നിയോഗമായിരുന്നു 
മുപ്പത് വെള്ളിക്കാശിന്റെ 
കിഴിയുടെ  കിലുക്കവും  
ഒരു ചുംബനത്തിന്റെ ഭാരവും 

ഒരുവേള 
മുള്‍ക്കീരിടത്തിന്റെയും
മുള്ളാണികളുടെയും 
ആഴങ്ങളേറെയും 
ഏറ്റു വാങ്ങിയത് 
നിന്‍റെ ഹൃദയമായിരിക്കും 
ബോധത്തിലേറ്റ ആഘാതം 
താങ്ങാനാവാതെ 
പൊട്ടിക്കരഞ്ഞു കൊണ്ടോടി 
ജീവന്‍ ഉപേക്ഷിച്ച 
ശിഷ്യനും നീ മാത്രമായിരുന്നു 

ചുംബനം കൊണ്ടു കവിള്‍ത്തടം 
പൊള്ളിക്കാമെന്നും 
മനസ്സില്‍ മുറിപ്പാടുകളേറ്റാമെന്നും 
അപ്പം പങ്കിട്ടവനെ 
ഒറ്റു കൊടുക്കാമെന്നും 
ലോകത്തെ പഠിപ്പിച്ച 
ആദ്യ ഗുരുവും നീ 

2 comments:

പ്രവാസം..ഷാജി രഘുവരന്‍ said...

മുപ്പത് വെള്ളിക്കാശിന്റെ
കിഴിയുടെ കിലുക്കവും
ഒരു ചുംബനത്തിന്റെ ഭാരവും...

Geethakumari said...

അപ്പം പങ്കിട്ടവനെ
ഒറ്റു കൊടുക്കാമെന്നും .....
ആശയസമ്പുഷ്ടം , ലോകത്തിന്റെ യഥാര്‍ത്ഥ മുഖം
വളരെ ഇഷ്ടപ്പെട്ടു. യുദാസ് ഇല്ലായിരുന്നെങ്കില്‍ ഈ ലോകത്തിന്റെ അവസ്ഥ ആ ലോചിച്ചട്ടുണ്ടോ