ഒരു വൈകുന്നേരത്ത്

ധന്യാദാസ് 


















ഇന്നലെ വരെ അവന്‍ ജീവിച്ചിരുന്നത് 
ഞാന്‍ അറിഞ്ഞിട്ടേയില്ല.
പരിചയമുള്ളവരാരും 
അവനിലേക്ക് കയ്യെത്തിച്ചതുമില്ല.
എന്നിട്ടും
ആംബുലന്‍സിന്‍റെ ഒച്ച 
അടുത്തുവരാനനുവദിക്കാതെ
അകത്തെ മുറിയിലേക്ക് ഓടിക്കയറിയതെന്തിന്?

ഇതുപോലെയൊരു മുറി അവന്‍റെ വീട്ടിലുമുണ്ടാവില്ലേ.
അവിടെ നിന്ന്
ഇന്നൊരു കടല്‍ പിറവിയെടുത്തിട്ടുണ്ടാവും.
വലിയ ഗേറ്റ് തുറന്ന്
വളവുകളുള്ള റോഡ്‌ കടന്ന്
അവന്റെ കൂട്ടുകാരെയും അപരിചിതരേയും കടന്ന്
പള്ളിയോടു ചേര്‍ന്ന് 
അവനോളം
അതൊഴുകി നിറയുമിനി.

ഓര്‍മ്മദിവസങ്ങളില്‍ ആ കടല്‍ കടന്നാവും
പൂക്കളവനെ ത്തേടിയെത്തുക
കൂട്ടുകാര്‍ ഉറക്കെ വിളിക്കുക.
അങ്ങേക്കരയില്‍ രണ്ടു കൈകള്‍
എപ്പോഴുമവന് നേരെ നീട്ടി നില്‍പ്പുണ്ടാവും.

ദ്രവിച്ച വാതില്‍ കടന്ന്,
വളവുകളുള്ള റോഡിലൂടെ തിരിച്ചുനടന്ന്,
വലിയ ഗേറ്റ് തുറന്ന് 
അവനാക്കൈകള്‍ കൂട്ടിപ്പിടിക്കുമോ?

ഡയറികളിലൊരിടത്തും 
ഞാനവനെ അടയാളപ്പെടുത്തിയിട്ടില്ല. 
ചിലപ്പോള്‍
ഏതെങ്കിലും നട്ടുച്ചയ്ക്ക്
ഞങ്ങള്‍ അഭിമുഖം നടന്നടുത്തിരിക്കും.
വെയില് നനഞ്ഞ് പോവുന്നതിനിടയില്‍ 
ബൈക്കിലോ കാറിലോ 
എനിക്ക് മുന്നേ അവനോടിപ്പോയിട്ടുണ്ടാവും. 


അവന്‍ ബാക്കിയാക്കിയ മൗനത്താല്‍  
എനിക്ക് മുറിവേറ്റിരിക്കുന്നു. 
ഇപ്പോള്‍ മാത്രം 
ഞങ്ങള്‍ പരിചയക്കാരാവുന്നു.

12 comments:

rajivpnr said...

bakiyakiya nounathal eniku murivettirikunnu,atengane

പ്രവാസം..ഷാജി രഘുവരന്‍ said...

അവന്‍ ബാക്കിയാക്കിയ മൌനത്താല്‍

എനിക്ക് മുറിവേറ്റിരിക്കുന്നു....
വാവേ ...വളരെ നല്ല എഴുത്ത് .ഇഷ്ട്ടമായി ഒത്തിരി

മഴക്കിനാവുകള്‍ said...

ഇന്നൊരു കടല്‍ പിറവിയെടുത്തിട്ടുണ്ടാവും.
വലിയ ഗേറ്റ് തുറന്ന്
വളവുകളുള്ള റോഡ്‌ കടന്ന്
അവന്റെ കൂട്ടുകാരെയും അപരിചിതരേയും കടന്ന്
പള്ളിയോടു ചേര്‍ന്ന്
അവനോളം
അതൊഴുകി നിറയുമിനി

great....dhanyaaaaaaaaa...

padmachandran said...

nannayi danyaa
abhivaadyangal

santhosh kumar said...

Excellent dhanya...........

ശ്രീജിത്ത് അരിയല്ലൂര്‍ said...

um...njaan kootuthal pratheekshichirunnu.

ഉമ്മുഫിദ said...

കവിത നന്നായിരിക്കുന്നു.

Umesh Pilicode said...

ആശംസകള്‍

Umesh Pilicode said...

ആശംസകള്‍

ഷാജി അമ്പലത്ത് said...

ധന്യ യുടെ
ഏറ്റവും നല്ല കവിത

Mahi said...

danya ishtamayi

ഉമാ രാജീവ് said...

നല്ല കവിത ധന്യ ....നല്ലിഷ്ടായി