ആഴം

ഷാജി അമ്പലത്ത് 
നമുക്കിടയിലിപ്പോള്‍
പേരിടാത്തൊരു
നിശബ്ദതമതി

നിന്റെ കവിതയില്‍ നിന്ന് 
ആറടി മണ്ണ് 
ഞാനളന്നെടുക്കും
കുഴിമാടത്തിന്
മുകളിലൂടെ 
കാട്ടുമുയലുകള്‍ 
ഓടി നടക്കട്ടെ  

വാക്കിന്റെ 
നെഞ്ചിടിപ്പളക്കാന്‍
കവിതയില്‍ 
നീ വീണ്ടുംവരും

നിന്റെ 
നിശബ്ദതക്ക് 
കനംവെക്കും ,
ഒരു പ്രണയത്തിന്റെ 
ആഴമളന്നുകയറും .

9 comments:

padmachandran said...

നമുക്കിടയിലിപ്പോള്‍
പേരിടാത്തൊരു
നിശബ്ദതമതി
നിന്റെ കവിതയില്‍ നിന്ന് ആറടി മണ്ണ് ഞാനളന്നെടുക്കുംകുഴിമാടത്തിന്മുകളിലൂടെ കാട്ടുമുയലുകള്‍ ഓടി നടക്കട്ടെ

shaajiyettaaa kavitha kalakki

habroosh baiyude layoutinu 100 mark


naale onnich chayakudikkumbol pulliyod paranjekkoo

padmachandran said...

ഷാജിയേട്ടാ സോറി ലേ ഔട്ട്‌ നിങ്ങളും ധന്യയും ചെയ്തതാനല്ലേ ഞാന്‍ ഹബ്രൂഷ് ഭായിക്ക് ക്രെഡിറ്റ്‌ കൊടുത്തു സാരല്യ

ഇരിക്കട്ടെ നിങ്ങള്‍ക്കൊരു കുതിര പവന്‍

ജംഷി said...

വാക്കിന്റെ
നെഞ്ചിടിപ്പളക്കാന്‍
കവിതയില്‍
നീ വീണ്ടുംവരും
................

eccentric said...

nice:)

ഉമേഷ്‌ പിലിക്കൊട് said...

ഇത് കലക്കി

ശങ്കൂന്റമ്മ said...

വാക്കിന്റെ
നെഞ്ചിടിപ്പളക്കാന്‍
കവിതയില്‍
നീ വീണ്ടുംവരും

നിന്റെ
നിശബ്ദതക്ക്
കനംവെക്കും ,
ഒരു പ്രണയത്തിന്റെ
ആഴമളന്നുകയറും ...

:)

g d

manu nellaya മനു നെല്ലായ. said...

ഷാജിയുടെ വാക്കുകള്‍ക്കു ആഴമുണ്ട്...

manu nellaya മനു നെല്ലായ. said...

ഷാജിയുടെ വാക്കുകള്‍ക്കു ആഴമുണ്ട്...

HARRY RAPHEL said...

ആഴവും സൌന്ദര്യവുമുള്ള വരികള്‍ .മനോഹരമായിരിക്കുന്നു .