സ്വം

പവിത്രന്‍ തീക്കുനി 






ആയിരം പത്തികളുള്ള
അപൂര്‍വമായ ഒരു ക്ഷമയായ് ,

മൂന്ന് കൊമ്പും മൂന്ന് ഇതളുകളുമുള്ള
മനോഹരമായ ഒരു ബുദ്ധിമുട്ടായ്‌,

ഏഴു കടലുകളിരമ്പുന്ന
ഏകാന്തമായ ഒരു നിശബ്ദതയായ്‌,

കയ്ക്കുന്ന മധുരമായ് 
സ്നേഹമുള്ള ശിക്ഷയായ്‌,

സുരതയുടെ നരക ഭിത്തിചാരി 
ഇവിടെയുണ്ട് ഞാന്‍.

2 comments:

Umesh Pilicode said...

കൂടുതല്‍ പ്രതീക്ഷിച്ചു , പതിവ് കവിതകളുടെ ഒരു സുഖം കിട്ടിയില്ല

bimbamgal said...

theekuniyude thuulikayil ninnum kooduthal pretheekshichu.....