വോൾക്കാനോ

ജയേഷ് 
ഓടുകൾ കറുത്ത് തുടങ്ങിയ
വീടിന്റെ മേൽക്കൂരയിലൂടെ
രാവിലെ മുതൽ
ഉയരുന്നുണ്ട് പുകച്ചുരുളുകൾ

ഇന്നലേയും പുകയുണ്ടായിരുന്നു
ഉച്ചയ്ക്കും വൈകീട്ടും
ഒരേ നിറത്തിൽ, കനത്തിൽ
ഇപ്പൊപ്പൊട്ടുമെന്ന പോലെ

പുകയില്ലാതിരുന്ന ദിവസങ്ങളിൽ
വാസുവേട്ടന്റേയും
അമ്മിണിച്ചേച്ചിയുടേയും
മുഴക്കങ്ങളാണ് ഉയരുക

ഉരുണ്ടുരുണ്ട്
കീഴ്മേൽ മറിഞ്ഞ്
വീർത്ത് പൊങ്ങുന്ന
വീട്ടിൽ നിറയുന്നത്

ചിതറിത്തെറിയ്ക്കുന്ന
അമ്മിണിച്ചേച്ചിയുടേയും
വാസ്വേട്ടന്റേയും
നിശ്വാസങ്ങളുടെ ലാവയാണ്.

3 comments:

eccentric said...

nannayirrikkunnu

ഏ ഹരി ശങ്കർ കർത്ത said...

പുകയില്ലാത്ത അടുപ്പുകളുറ്റെ കാലമായ്. എന്നാൽ വിശപ്പിനു മാറ്റമില്ല...

ഷാജി അമ്പലത്ത് said...

GOOD WORK DA