സഞ്ചാരം

വി .കെ.ജോസഫ് 


















പ്രണയസമുദ്രത്തിന്‍റെ മുകളിലൂടെ
പറക്കാനാണവന്‍ കൊതിച്ചത് ...

പക്ഷെ അവന്‍റെ നങ്കൂരം
വീണത് തിരമാലകളിലായിരുന്നു ....

അവന്‍റെ പിറകെ പാഞ്ഞത്
വേടന്‍റെ അമ്പായിരുന്നില്ല ....

പ്രാണനെടുത്ത പ്രണയമായിരുന്നു ..

അമ്പിന്‍റെ മുനയില്‍
അവനൊഴിഞ്ഞപ്പോഴൊക്കെ,
അമ്പുകൊണ്ട് കൂട്ടുകാര്‍
ശവമഞ്ചത്തില്‍ യാത്രയായി ....

അവന്‍ കവിത ചുരികയാക്കി
പ്രണയവുമായി കലഹിച്ചുകൊണ്ടേയിരുന്നു. ...

അവന്‍റെ രാത്രിസ്വപ്നങളില്‍ പൂമ്പാറ്റകളാണ്
പൂക്കളായി വിരിഞ്ഞുകൊണ്ടിരുന്നത് ..

പുലരുമ്പോള്‍ പൂക്കളുടെ കണ്ണുകളില്‍
ഉറുമ്പുകള്‍ കുട് കൂട്ടിയിരുന്നു ...

ഒരു വൈകുന്നേരം
തെരുവിന്‍റെ തിരക്കുകള്‍ക്കിടയില്‍
പൂമ്പാറ്റകള്‍ ,
കമഴ്ന്നുവീണ അവന്‍റെ കണ്ണുകളിലേയ്ക്ക്
കൂടണയവേ ..

പുറകേ വന്ന അമ്പ്  ,
അവന്‍റെ കഴുത്തില്‍ ചുംബിച്ച് പറന്നുപോയി ..

അവനോ,
അന്നാദ്യമായി അമ്പിന്‍റെ പുറകെ
ആകാശത്തിലേയ്ക്ക് യാത്രപോയി ....

സമര്‍പ്പണം :
പ്രിയ സുഹൃത്ത്  അയ്യപ്പന്

4 comments:

ശ്രീജിത്ത് അരിയല്ലൂര്‍ said...

aadhyamaayaanu thaankalute kavitha vaayikkunnathu.maricha ayyappane kavithakondu kollunna oru paatu varikal vaayicha natukkathilaayirunnu njaan.pakshe thankal ormakale kaavyaathmakamaakki..!

Anonymous said...

തീരാത്ത പ്രണയം... അടക്കാനാവാത്ത സങ്കടങ്ങൾ.. ഇതു രണ്ടുമാണയ്യപ്പൻ...അമ്പിന്റെ ചുംബനം.. നന്നായി.

അശോകൻ ചരുവിൽ said...

അയ്യപ്പനു നന്ദി. ജോസഫിനു ഇത്ര നന്നായി കവിത എഴുതാന്‍ കഴിയുമെന്നു തെളിയിച്ചല്ലോ. എവിടെയായിരുന്നു സര്‍ ഇത്രയും കാലം?

Unknown said...

kavitha nannayi
saranam ayyappa