പൂരിപ്പിയ്ക്കുക

ഡോ.ആരിഫ കെ സി 




















വാക്കിനും ചുണ്ടിനുമിടയിലെവിടെയോ വെച്ചാണ്
എനിക്ക് ജീവിതം കളഞ്ഞു പോയത്.

പിന്നീടെപ്പോഴോക്കെയോ മിന്നായം പോലെ ഞാന്‍
പലയിടങ്ങളില്‍ വച്ചും കണ്ടതായി സംശയിക്കുന്നു.

ഒറ്റക്ക് ഉള്ളൊരു  യാത്രയില്‍
മഴയില്‍
നനയാതെ സ്നേഹം പുതപ്പിച്ചു തന്നൊരു
ചുളിഞ്ഞ  കയ്യില്‍
തീവണ്ടിയില്‍
വേഗതകള്‍ നിശ്ചലമാകുമ്പോള്‍
തമ്മില്‍ കലര്‍ന്ന്
പാഞ്ഞു മറയുന്ന അവ്യക്ത ദ്രിശ്യങ്ങളിലോന്നിന്ന്റെ ഓരങ്ങളില്‍ ....

വിങ്ങലുകളില്‍ വെന്തു
ചിരിയും കരച്ചിലുമല്ലാതെയിരിക്കുമ്പോള്‍
വിരല്‍ത്തുമ്പു പിടിച്ചു കളിക്കാന്‍ വിളിക്കുന്നൊരു
കൊലുസിട്ട കിനാവായി ...

ഉണര്‍വിനും ഉറക്കിനുമിടയിലെ
 ആരുടെതുമല്ലാത്ത  നേരങ്ങളില്‍
അസ്വസ്ഥമാക്കുന്നൊരു തിരിച്ചറിവിന്റെ
വെള്ളിടി വെട്ടലായി,
സന്ധി സംഭാഷണങ്ങള്‍
ബന്ധിച്ച മിനുത്ത കുരുക്കുകളില്‍നിന്നും
ഓര്‍ക്കാപ്പുറത്തെ
ആഞ്ഞൊരു കുതറലായി ......

കുതറലുകളില്‍ കൂടുതല്‍  മുറുകുന്ന
കടുംകെട്ടുകള്‍ ഉരഞ്ഞു പൊട്ടുമ്പോള്‍
മുറിവിലെക്കിറ്റിയ കനിവിന്റെ കാതര സ്വരമായി ....

പിന്നെ,
 ചൊല്ലും ചിലപ്പുമൊഴിഞ്ഞു
തന്നിലേക്ക് ചുരുണ്ട്
മടങ്ങിയൊതുങ്ങിയൊരു രാവില്‍ ...
 ചെവിയില്‍ കനത്ത ശബ്ദത്തില്‍
പെയ്തിറങ്ങിയൊരസംബന്ധ  ഗാനമായി ...

അങ്ങനെ എപ്പോഴൊക്കെയോ നേര്‍ക്ക്‌ നേര്‍ കാണാതെ,
പിടി തരാതെ ഒളിച്ചു
കളിച്ചു  ജീവിതം...

ഇപ്പോഴിതാ
ഉപ്പു പൊതിഞ്ഞ കടലാസില്‍ മഷി പടര്‍ന്നു
പാതികീറിയൊരു കവിത  എന്നെ കണ്ടു
പിടിച്ചിരിക്കുന്നു ....

എന്താണ് ഞാന്‍ ചെയ്യേണ്ടത്-
നെഞ്ജോടുചെര്‍ത്തു പൂരിപ്പിക്കണോ,
അതോ കള്ളക്കളി കളിച്ചു  കടന്നു കളയണോ?

വാക്കിനും ചുണ്ടിനുമിടയിലെവിടെയോ വച്ചാണ്
എന്നില്‍ നിന്ന് ജീവിതം കടന്നു
കളഞ്ഞത്......

5 comments:

padmachandran said...

വാക്കിനും ചുണ്ടിനുമിടയിലെവിടെയോ വച്ചാണ്
എന്നില്‍ നിന്ന് ജീവിതം കടന്നു
കളഞ്ഞത്......


doctor saare pand cupinum chundinumidayil lottari adikkathe poyavanaa njaan

annu raatri njaanum vichaarichathaa ith

ശ്രീജിത്ത് അരിയല്ലൂര്‍ said...

എന്താണ് ഞാന്‍ ചെയ്യേണ്ടത്;
നെഞ്ജോടുചെര്‍ത്തു പൂരിപ്പിക്കണോ,
അതോ കള്ളക്കളി കളിച്ചു
കടന്നു കളയണോ..?kurachu kooti nalla kavitha aakumaayirunnu...itakku palayitathum murukkam nashtappettu.enkilum jeevithathinte mitippukal ariyaan pattunundu.

eccentric said...

nannayirrikkunnu:)

ഉമ്മുഫിദ said...

ജീവിതമേ, സ്വപ്നങ്ങളുടെ യാഥാര്‍ത്യങ്ങള്‍ക്ക് നേരെ
നീ മാത്രമാണ് ചിലപ്പോഴെങ്കിലും കണ്ണ് തുറക്കുന്നത്...
കവിത നന്നായിരിക്കുന്നു.

ShamS BalusserI said...

വാക്കിനും ചുണ്ടിനുമിടയിലെവിടെയോ വച്ചാണ്
ജീവിതം എന്നില്‍ നിന്ന് കടന്നു
കളഞ്ഞത്......

..nice keep it up