പരിധിക്ക് പുറത്താണ്

അഭിരാമി 




















കുട 
അതിന് മഴവില്ലിന്റെ നിറമുള്ള സ്വപ്നങ്ങളായിരുന്നു.
കാര്‍മേഘത്തിന്റെ ഉടലും.
പാതിരാത്രി പറയാതെ വന്ന മഴയ്ക്ക്
കൂട്ടിരിക്കാന്‍ പോയതാണ്.
നാലെരെയായി ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
മൊബൈല്‍ഫോണ്‍ 
അതിന് കനമുള്ള ഓര്‍മകളായിരുന്നു.
നഷ്ടപ്പെട്ട വിളികളും.
റേഞ്ച് പോരെന്ന് പരാതി പറഞ്ഞ്
ടവര്‍ തേടിപ്പോയതാണ്.
ദിവസങ്ങളായി പരിധിക്കു പുറത്താണ്.
കറിക്കത്തി
അതിന് അടുപ്പത്തു വേവുന്നതിന്റെ
അരിഞ്ഞെടുത്ത നോവുകളായിരുന്നു.
ആഴത്തില്‍ മുറിച്ച മുറിവും
അടുക്കളയിലരിഞ്ഞു മതിയായി.
അരങ്ങുകാണാന്‍ പോയതാണ്.
കറിച്ചട്ടിയുടെ കാത്തിരിപ്പ് അവസാനിച്ചിട്ടില്ല.

അവര്‍ പോയ്മറഞ്ഞ വഴികളിലൂടെ
പ്രതീക്ഷ തെളിച്ചു നടക്കുകയാണ് ഞാന്‍.
കുട
മഴവില്ല് കീറിയ ഒരാകാശമായി
കുന്നിന്റെ നെറുകയില്‍
മണ്ണുമാന്തിക്ക് മറയായി നില്‍ക്കുന്നു.
മൊബൈല്‍ഫോണ്‍
റേഞ്ച് നഷ്ടപ്പെട്ട്
സൈബര്‍ വലയില്‍ ചാര്‍ജ് പോയിക്കിടക്കുന്നു.
കറിക്കത്തി
വെട്ടുകത്തിയായി അറവുശാലയില്‍
വെട്ടിയ കോഴിയുടെ മുട്ടയ്ക്ക് മുകളില്‍
വീണ്ടും അടയിരിക്കുന്നു.
തിരക്കിലഴിഞ്ഞ് അലിഞ്ഞുപോകുന്നവരെ
തിരിച്ചുവിളിക്കാനാവാതെ
പരിധിക്കു പുറത്ത്
തരിച്ചുനില്‍പ്പാണ് ഞാന്‍.

7 comments:

ശ്രീജിത് കൊണ്ടോട്ടി. said...

നന്നായിരിക്കുന്നു, ആശംസകള്‍..

ശ്രീജിത്ത് അരിയല്ലൂര്‍ said...

nannaayetee...nee ettanmaarkkum kavitha paranju kotukkum kunjanujathi...!aadyathe comment ninakku..!

eccentric said...

ithineyanu njan kavita ennu vilikkuka..welldone :)

Kuzhur Wilson said...

നിന്റ് കവിതയ്ക്ക് മേൽ എന്റെയുൾപ്പടെ കണ്ണ് വീഴാതിരിക്കട്ടെ

naakila said...

Valare Nannayi
Ashamsakal

ഷാജി അമ്പലത്ത് said...

മാളൂട്ടി
നനായി ഈ കവിതയും

NISHADAN said...

Manoharamaaya kavitha.....
Aashamsakal Anujathi