പെണ്‍കുട്ടികളുടെ കോളേജ്

സത്യചന്ദ്രന്‍ പൊയില്‍ക്കാവ്‌ 



















പെണ്‍കുട്ടികളുടെ കോളേജിനു മുകളില്‍
ഗന്ധര്‍വന്മാരെപ്പോലെ
നില്‍ക്കും പകല്‍ .

ചില മേഘ ശകലങ്ങള്‍
ബസ് യാത്രയിലെന്ന പോലെ
അവര്‍
ചാരി നില്‍ക്കും.

ബദാംമരങ്ങള്‍ക്ക്
എന്നും യൌവ്വനത്തഴപ്പായിരിക്കും.
അവള്‍ക്കു
എന്നെ ഇഷ്ടമായിരുന്നെന്ന്
മഞ്ഞപ്പത്രങ്ങളോട്
പറയും.

ചില വയസ്സന്‍ മരങ്ങള്‍
അദൃശ്യ രക്തമഴകളാല്‍
അവരുടെ സമീപത്ത്
പൂക്കും ഒരു തെറ്റിച്ചെടി.

സായാഹ്നത്തില്‍
അവളെത്തേടിയാവാം
കോളേജ് അവധിയാണെന്നറിയാതെ
ഒരു മഞ്ഞക്കിളി
ജാലകത്തിലേക്ക് പറന്നുവരുന്നത്.

5 comments:

padmachandran said...

sathyettaaa vrthe pazhethonnum ormmippikkallatto
adi kittum




bangiyaayi innu raatri njaanoru penkutti collage swapnam kaanatte

Kuzhur Wilson said...

പത്ത് വര്ഷം മുന്പ് ഒരു മാസികയില്‍ നമ്മുടെ കവിത അടുത്തടുത്ത് വന്നത് ഓര്ത്ത് പോയി / നമ്മുടെ പരാജയപ്പെട്ട വിജയനേയും

ശ്രീകുമാര്‍ കരിയാട്‌ said...

അതെ, മഞ്ഞക്കിളി...

ശ്രീകുമാര്‍ കരിയാട്‌ said...

അതെ, മഞ്ഞക്കിളി...

pradeepramanattukara said...

sathya chandraa.. manjakkili chirakadikkunnu

pradeepramanattukara