നിനക്ക്

സുപ്രിയ.എന്‍ .ടി 
ഞാനാണാദ്യം
അടര്‍ന്നുപോവുന്നത് എങ്കില്‍, അന്ന്
ഉറങ്ങുംമുന്നെ
ഒന്നെന്നെ ഓര്‍ക്കണം.

അന്ന് രാത്രി
ഒരുപാട് മഴ പെയ്യണം.

രാത്രി പുലരുമ്പോള്‍
പൂക്കള്‍ വിരിയും
മഴശേഷിപ്പ്
മഞ്ഞായ്‌ പെയ്യും
ഞാന്‍ കാത്തിരിക്കാറുള്ള
മഴകള്‍
വീണ്ടും വീണ്ടും പെയ്യും.

അതിലൊരുതുള്ളി
നീ നനയണം,
നിന്റെ
കണ്‍പീലിയില്‍
എന്നെ ഒടുവിലായ്
ഏറ്റുവാങ്ങണം.


10 comments:

padmachandran said...

ആഹാ കൊള്ളാലോ വീഡിയോണ്‍

ശ്രീജിത്ത് അരിയല്ലൂര്‍ said...

supooo...otuvil ninte kavithayum vaayichu kazhinju.palarum kavithakku vendi veruthe varikale kuthi pazhuppikkumbol manasil baakkiyaavunnathu abhiramiyum kanimolum vibinum maatramaavunnu...!dhanyayum seemayum josephumokke bhaaviyil kootuthal nalla kavithakal ezuthumennu pratheekshikkaam.ezhuthi thelinjavaraanu niraasappetuthiyathu.veruthe aarkkum vendaatha kavithakal ezhuthappetunnathil enthu kaaryamaanullathu...?parayaam oro kavithakkum atramel ishtappetunna oru vaayanakkaaranenkilum undennu.pakshe ennile vaayanakkaaran kaalathe,jeevithathe prasnavalkkarikkunna kavithaye,jeevante thutippukale,ketti chamakkaatha vaakkukale ishtappetunnu.comment cheytha kavithakal maatramaanu aa arthathil pratheeksha tharunnathu.baakkiyellaavarum thangalute prathibhaye venda vidhathil prayogikkunnilla.suppuvinte kavithkkulla pathinja thaalathe njaan ishtappetunnu.ninakkum kootuthal nalla kavthayilekku ethuvaanaavatte...!!!

eccentric said...

beautiful!!

chandunair said...

നിന്റെ
കണ്‍പീലിയില്‍
എന്നെ ഒടുവിലായ്
ഏറ്റുവാങ്ങണം.....ഈ വരികളിൽ ഞാനൊരു നല്ല കവിയെ കാണുന്നു...പിന്നെ....മഴകൾ എന്നുവേണ്ട, മഴ എന്ന് മതി..മകൾക്ക് ആശംസകൾ...ചന്തുനായർ (ആരഭി ബ്ലോഗ് നോക്കുക)

ഷാജി അമ്പലത്ത് said...

നനവുള്ള കവിത

manu nellaya മനു നെല്ലായ. said...

പ്രണയം നനഞ്ഞു ഒലിക്കുന്നു..!

കവിതയെന്ന നിലയില്‍ പോര,.

mazhapusthakam.blogspot said...

ഓര്‍ക്കും
പെയ്യും
കണ്ണിലേക്കു ഏറ്റുവാങ്ങും...
എങ്ങനെ ചെയ്യാതിരിക്കും??
പ്രണയമല്ലേ പ്രണയം
മരത്തിലും മൈദാനങ്ങളിലും
കാട്ടിലും മനസ്സിലും മഴക്കാലമല്ലേ...

poetic and wet..
ecstasy of love..
but chaotic in using images...
repeatedly used symbols..
still good work..
go ahead..

Satheesh Sahadevan said...

ഓര്‍ക്കും
പെയ്യും
കണ്ണിലേക്കു ഏറ്റുവാങ്ങും...
എങ്ങനെ ചെയ്യാതിരിക്കും??
പ്രണയമല്ലേ പ്രണയം
മരത്തിലും മൈദാനങ്ങളിലും
കാട്ടിലും മനസ്സിലും മഴക്കാലമല്ലേ...

poetic and wet..
ecstasy of love..
but chaotic in using images...
repeatedly used symbols..
still good work..
go ahead..

swaroop said...

ganente kanpeeliyil e kavitha attu vagi erikkunnu.nanagath ante kannukalo atho kavithayutetho.

HARRY RAPHEL said...

മനോഹരമായിരിക്കുന്നു