നക്ഷത്രങ്ങള്‍ക്ക് വേണമെങ്കില്‍

വീരാന്‍കുട്ടി 
















നക്ഷത്രങ്ങള്‍ക്ക് വേണമെങ്കില്‍
പകലത്തെ സൂര്യന്മാര്‍
ആകാമായിരുന്നു.
എന്നിട്ടും അവ രാത്രിയെ സ്വീകരിച്ചു.

ഉദയങ്ങളെ സൌമ്യമാക്കാന്‍
അവരെത്ര കഷ്ടപ്പെടുന്നുണ്ടാവും.
ചൂടിനെ കുളിരാക്കാന്‍
വെളിച്ചത്തെ നേരിയതാക്കാന്‍.

അതുകൊണ്ട്
പൂവുകളെല്ലാം
ഒരു നടുക്കവും കൂടാതെ വിരിഞ്ഞു.

വലിയ യാത്രയ്ക്ക് ശേഷമുള്ള 
നദിയുടെ ഉറക്കവും തടസ്സപ്പെട്ടില്ല.

കുഞ്ഞുങ്ങള്‍ക്ക്‌
വേഗം മയക്കത്തിലേക്ക് പോകാനായി.

നേരം വെളുക്കരുതേ എന്ന
ഒരു അമ്മയുടെ പ്രാര്‍ഥനയില്‍ 
ആകാശവും പങ്കു ചേര്‍ന്നു.

ഇന്നലെ ഞാന്‍
അതെ നക്ഷത്രങ്ങളെ
ഭൂതക്കണ്ണാടി വെച്ച് നോക്കി.
അതില്‍
പകലിനെ 
ഉണക്കിസൂക്ഷിച്ച 
ഗന്ധകപ്പുരകള്‍ കണ്ടു
അന്ധാളിച്ചു. 

8 comments:

padmachandran said...

ഇന്നലെ ഞാന്‍
അതെ നക്ഷത്രങ്ങളെ
ഭൂതക്കണ്ണാടി വെച്ച് നോക്കി.
അതില്‍
പകലിനെ
ഉണക്കിസൂക്ഷിച്ച
ഗന്ധകപ്പുരകള്‍ കണ്ടു
അന്ധാളിച്ചു.

veenaanikkaa ningal veendum karuthu
theliyichu

ജംഷി said...

മറ്റു കവിതകളെപ്പോലെ തന്നെ ഇതും നന്നായിരിക്കുന്നു........നന്ദി

ഹരിശങ്കരനശോകൻ said...

അടുക്കുമ്പോൾ അറിയാം നക്ഷത്രങ്ങളുടെ ചൂട്!!!
എനിക്കാരേം വിശ്വാസമില്ല.
വേണമെങ്കിൽ നിലാവു പൊഴിക്കുന്ന ചന്ദ്രനെ വിശ്വസിക്കാം.

ഷാജി അമ്പലത്ത് said...

മാഷേ
പ്രതീക്ഷകള്‍ക്ക് ഒരു കുറവും വരുത്തുന്നില്ല
നല്ല കവിത

ശങ്കൂന്റമ്മ said...

നന്ദി..
നല്ല കവിത.,
പതിവുപോലെ മഞ്ഞിന്‍ തണുപ്പ്‌.:)

nadupage said...

hrudyam...

nadupage said...

ഭൂതക്കന്നാടിക്കിപ്പുറത്തെ കവിയുടെ കണ്ണ് കണ്ടു നക്ഷത്രങ്ങളും അന്ധാളിച്ചിട്ടുണ്ടാകും...

രാത്രിയെ നനച്ചു സൂക്ഷിക്കുന്ന സ്വപ്‌നങ്ങള്‍ കണ്ട്‌...

Anonymous said...

പതിവുപോലെ നല്ല കവിത